a
രിങ്ങന്നൂർ കെ.ആർ.എ പബ്ലിക് ലൈബ്രറി സംഘടി​പ്പി​ച്ച പ്രതിമാസ പൊതു പരിപാടിയുടെയും നോവലിസ്റ്റ് തുളസി അനുസ്മരണത്തിന്റെയും ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കുന്നു

ഓയൂർ: കരിങ്ങന്നൂർ കെ.ആർ.എ പബ്ലിക് ലൈബ്രറി സംഘടി​പ്പി​ച്ച പ്രതിമാസ പൊതു പരിപാടിയുടെയും നോവലിസ്റ്റ് തുളസി അനുസ്മരണത്തിന്റെയും ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. എസ്.വി. രവീന്ദ്രൻ പ്രഭാഷണം നടത്തി. 15 നോവലുകളും 7 കഥാസമാഹാരങ്ങളും ഉൾപ്പെടുന്ന തുളസിയുടെ കൃതികളെ കുറിച്ച് മണി വേക്കൽ അവലോകനം നടത്തി. ലൈബ്രറി അംഗീകാരത്തി​ന്റെ ഔദ്യോഗിക പ്രഖ്യാപനം എസ്. നാസർ നിർവഹിച്ചു. കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. രാജേഷ് സ്വാഗതവും ബി. രാജശേഖരൻ നായർ നന്ദിയും പറഞ്ഞു.