പത്തനാപുരം: ചൂട് കാലം മാറിയെങ്കിലും കാട്ടാനകളെ വീണ്ടും നാട്ടിലേക്ക് ആകർഷിക്കുന്നത് ചക്ക സീസണാണെന്ന് വനപാലകർ. പുന്നല, അമ്പനാർ ഫോറസ്‌റ്റ് സ്‌റ്റേഷനുകളുടെ പരിധിയിൽ മഴക്കാലമായിട്ടും ദിവസങ്ങളായി കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത് ചക്ക തേടിയുള്ള യാത്രയ്ക്കിടയിലാണ്.
വേനൽക്കാലത്ത് കാട് വരണ്ടുതുടങ്ങുമ്പോഴാണ് കാട്ടാനകൾ ഉൾപ്പടെയുള്ള മൃഗങ്ങൾ ദാഹമകറ്റാൻ ജലസ്രോതസുകൾ തേടി നാട്ടിലേക്കിറങ്ങാറുള്ളത്. മഴയെ തുടർന്ന് കാട്ടരുവികൾ സമൃദ്ധമാണെങ്കിലും കാട്ടാനകൾ മാത്രമാണ് ഇപ്പോൾ കൂട്ടമായി നാട്ടിലിറങ്ങുന്നത്.
പഴുത്ത ചക്കയുടെ ഗന്ധത്താൽ ആകർഷിക്കപ്പെടുന്ന ആനകളെ വനപാലകർ പലപ്പോഴും ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചാലും വിജയിക്കാറില്ല. പറിച്ചിട്ട ചക്ക ഭക്ഷിച്ച ശേഷമേ ഇവ മടങ്ങാറുള്ളു. പടക്കം, ആഴി തുടങ്ങിയ പരമ്പരാഗത മാർഗങ്ങളാണ് ആനകളെ വിരട്ടിയോടിക്കാൻ വനപാലകർ അവലംബിക്കുന്നത്. റാപ്പിഡ് റെസ്‌പോൺസ് ടീമും രംഗത്തുണ്ട്.
വ്യാകമായി കൃഷി നശിപ്പിക്കുന്നു
ചക്ക സീസണായതിനാൽ നാട്ടിലിറങ്ങിയ കാട്ടാനകൾ തിരികെ മടങ്ങുന്നില്ല
പഴുത്ത ചക്കയുടെ മണം പിടിച്ചാണ് കൂട്ടമായി എത്തുന്നത്
ഈ സമയം വ്യാപകമായി കൃഷിയും നശിപ്പിക്കും
വയനാട് വനമേഖലയിൽ വനപാലകർ ചക്ക ശേഖരിച്ച് ഉൾവനത്തിലെത്തിച്ച് ആനയുടെ നാട്ടിലേക്കുള്ള ഇറക്കം തടയുന്നുണ്ട്
സൗരോർജ വേലി, കിടങ്ങ് നിർമ്മാണം മുടങ്ങി
സൗരോർജ പാനലിന്റെ തൂണുകളിലേക്ക് ആനകൾ വൃക്ഷക്കൊമ്പുകൾ പിഴുതെറിഞ്ഞ് വേലികൾ പൊളിച്ചാണ് ജനവാസ മേഖലയിലേക്ക് കടക്കുന്നത്.
വനപാലകർ