rrrrrrrrrrrrrrrrrrrrrrrrr

പരവൂർ: പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്മൃതി യാത്ര കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ലത മോഹൻദാസ് അദ്ധ്യക്ഷയായി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷുഹൈബ്, എം.എം.സഞ്ജീവ്, പി.പ്രതീഷ് കുമാർ കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, ആർ.എസ്.സുധീർ കുമാർ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പാരിപ്പള്ളി വിനോദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സിജി പഞ്ചവടി, ആർ.ഡി.ലാൽ, കെ.സുനിൽകുമാർ, രാധാകൃഷ്ണൻ, വിഷ്ണു വിശ്വരാജൻ എന്നിവർ സംസാരിച്ചു.