പരവൂർ: പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. പരവൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടത്തി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി അദ്ധ്യക്ഷനായി. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലത മോഹൻദാസ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർ കുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, ഡി.സി.സി അംഗം അഡ്വ.സുരേഷ്, മുൻ നഗരസഭ ചെയർമാൻ സുധീർ ചെല്ലപ്പൻ, വി.പ്രകാശ്, യു.ഡി.എഫ് ചെയർമാൻ ഹക്കിം, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പൊഴിക്കര വിജയൻ പിള്ള, മഹേശ്വരൻ, പ്രേംജി, ബിനു കുമാർ, ദീപ സോമൻ, ഹാഷിം, ദിലീപ്, കൗൺസിലർമാരായ ആർ.ഷാജി, വിമലാംബിക എന്നിവർ പങ്കെടുത്തു.