കുണ്ടറ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം കേരള എൻ.ജി.ഒ അസോസിയേഷൻ കുണ്ടറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ മിനി സിവിൽ സ്റ്റേഷനിൽ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എസ്.അജിലാൽ ഉദ്ഘാടനം ചെയ്തു. വിമൽ കല്ലട അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരോജാക്ഷൻ, സംസ്ഥാന കമ്മിറ്റി അംഗം ജോൺസൺ കുറുവേലിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാജേഷ്, മിനുകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലൈജു സെബാസ്റ്റ്യൻ, ജില്ലാ ഓഡിറ്റർ ജെ.ആർ.രാജ് കുമാർ, ബ്രാഞ്ച് ഭാരവാഹികളായ ജോസ് തോമസ്, സിന്ധു.സി.നാഥ്, മനുശ്രീ, മുരുകൻ, ബിലു, ബാബു എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി ബെൻസി ലാൽ സ്വാഗതവും ട്രഷറർ പി.ജേക്കബ് നന്ദിയും പറഞ്ഞു.