കൊല്ലം: കൊല്ലം ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌‌മരണം കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്‌ഘാടനം ചെയ്‌തു. കാലമെത്ര കഴിഞ്ഞാലും ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ഓർമ്മകൾ മായില്ലെന്നും സാധാരണക്കാരോടും പാവങ്ങളോടുമുള്ള കരുണ അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നുവെന്നും സൂരജ് രവി പറഞ്ഞു.

ഡി.ഗീതാക‌ൃഷ്‌ണൻ അദ്ധ്യക്ഷയായി. കൃഷ്‌ണവേണി.ജി.ശർമ്മ, അഡ്വ.വിഷ്‌ണു സുനിൽ പന്തളം, അഡ്വ. ഫേബ.എൽ.സുദർശനൻ, ആർ.രമണൻ, എസ്.നാസർ, ടി.എം.ഇക്‌ബാൽ, ഹബീബ് സേട്ട്, ജി.ചന്ദ്രൻ, ബേബിച്ചൻ, അശോകൻ പുന്നത്തല, കെ.ജി.രാജേഷ്‌ കുമാർ, എൻ.മരിയൻ, കെ.എം.റഷീദ്, ബി.സന്തോഷ്, അഡ്വ. എസ്.എം.ഷെരീഫ്, കുരീപ്പുഴ യഹിയ, സുബി നുജും, ദീപ ആൽബർട്ട്, സിന്ധു കുമ്പളത്ത്, ഗ്രേസി എഡ്‌ഗർ, രഞ്ജിത്ത് കലുങ്കുമുഖം, അമൽദാസ്, സുദർശനൻ താമരക്കുളം, നൗഷർ പള്ളിത്തോട്ടം, എം.എസ്.സിദ്ധിഖ്, മീര രാജീവ്, ജി.കെ.പിള്ള, സുനിത നിസാർ എന്നിവർ സംസാരിച്ചു.