photo
എസ്.എൻ.ഡി.പി യോഗം കുരുവിക്കോണം ശാഖയുടെ പ്രഥമയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. ആർ. ഹരിദാസ്, എ.ജെ. പ്രതീപ്, ജി. ബൈജു തുടങ്ങിയവർ സമീപം

അഞ്ചൽ: അഗസ്ത്യക്കോട് ശാഖ വിഭജിച്ച് രൂപീകരിച്ച കുരുവിക്കോണം ശാഖയുടെ പ്രഥമയോഗം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ഓമനക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഡയറക്ടർ ബോർഡ് മെമ്പർ ജി. ബൈജു എന്നിവർ സംസാരിച്ചു. യൂണിയൻ പ്രതിനിധി ആർ. അശോകൻ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് ആർ. രഞ്ജിത്ത് നന്ദിയും പറ‌ഞ്ഞു.