ഓയൂർ: ഓയൂർ ലയൺസ് ക്ലബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണചടങ്ങുകൾ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജയിൻസി ജോബ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എ. സുരേഷ് അദ്ധ്യക്ഷനായി. ഓയൂർ അക്ഷയ ആർക്കേഡിൽ നടന്ന യോഗത്തിൽ ഭാരവാഹികളായ കെ. സജീവ് (പ്രസിഡന്റ് ), ആർ. ബിനു (സെക്രട്ടറി) അജിതമോഹനൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അനിൽകുമാർ ചികിത്സ സഹായ വിതരണവും പുതിയ അംഗങ്ങളുടെ സ്ഥാനരോഹണവും നടത്തി. ക്യാബിനറ്റ് സെക്രട്ടറി എൽ.ആർ. ജയരാജ്, റീജിയണൽ ചെയർ പേഴ്സൺ രാധാകൃഷ്ണൻ, സോൺ ചെയർപേഴ്സൺ മുഹമ്മദ് ഹുസൈൻ, ഡി.സി. പ്രസാദ് അമ്പാടി തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ആർ. ബിനു നന്ദി പറഞ്ഞു.