കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭ പരിധിയിലുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലേക്കും ഓണക്കാലത്ത് പൂക്കളമൊരുക്കാൻ പൂവുകൾ നൽകാനൊരുങ്ങി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി എക്സൈസ് വിമുക്തി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒന്നും രണ്ടും ഘട്ടം പച്ചക്കറി കൃഷി നടത്തിയിരുന്നു. ഇത്തവണ ചെണ്ടുമല്ലി കൃഷിയാണ് നടത്തുന്നത്. കൃഷിയുടെ ഉദ്ഘാടനം ലോഡ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. സുഷമ മോഹൻ നിർവഹിച്ചു. വിമുക്തി പഠന കേന്ദ്രം ചെയർമാൻ പി.എൽ. വിജിലാൽ അദ്ധ്യക്ഷനായി. എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. മനോജ് കുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ കെ. സാജൻ, പി. ജോൺ, ജിനു തങ്കച്ചൻ, എച്ച്. ചാൾസ്, രജിത് കെ.പിള്ള, രാജി എസ്.ഗോപിനാഥ്, ജയലക്ഷ്മി, മോളി, പ്രിയങ്ക എന്നിവർ നേതൃത്വം നൽകി. അറുനൂറോളം തൈകളാണ് എക്സൈസ് അങ്കണത്തിൽ നട്ടത്.