കൊല്ലം: തങ്കശേരി ഫിഷിംഗ് ഹാർബറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് കളക്ടർ എൻ.ദേവിദാസ് ഇന്ന് വൈകിട്ട് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചു. തങ്കശേരി, വാടി, മൂതാക്കര, പോർട്ട് കൊല്ലം, പള്ളിത്തോട്ടം എന്നീ മത്സ്യഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, മത്സ്യ കയറ്റിറക്ക് തൊഴിലാളി സംഘടനകളുടെ പ്രാദേശിക നേതാക്കൾ, മത്സ്യലേലത്തൊഴിലാളികൾ, സംഘടന ഭാരവാഹികൾ, ഹാർബർ മാനേജ്മെന്റ് സൊസൈറ്റി അംഗങ്ങൾ, വിവിധ ഫിഷിംഗ് വില്ലേജ് മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.