vayanada-

കൊല്ലം: കെ.തങ്കപ്പൻ ലൈബ്രറി ആൻഡ് സ്പോർട്ട്സ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ക്യു.എ.സി ഹാളിൽ വായന പക്ഷാചരണത്തിന്റെ സമാപനവും കവിഅരങ്ങും സംഘടിപ്പിച്ചു. കവി മുരുകൻ പാറശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ അദ്ധ്യക്ഷനായി. സഞ്ജീവ് സോമരാജൻ സ്വാഗതവും ജോബ് നെറ്റോ എഡ്മണ്ട് നന്ദിയും പറഞ്ഞു. കെ.ഭദ്രൻ, ഡി.പ്രസന്നൻ, എസ്.അനിൽകുമാർ, പി.വി.ശശിധരൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ മണി.കെ.ചെന്താപ്പൂര്, ചവറ ബഞ്ചമിൻ, ഉമ സാന്ദ്ര, ആറ്റൂർ ശരത്ത് ചന്ദ്രൻ, മുഖത്തല അയ്യപ്പൻ പിള്ള, ആശ്രാമം ഓമനക്കുട്ടൻ, അപ്സര ശശികുമാർ, കണ്ടച്ചിറ മണിലാൽ എന്നിവർ പങ്കെടുത്തു.