കൊല്ലം: കേരള കലാവേദിയുടെ ഫാ. ജയിംസ് പുത്തൻപുര അനശ്വര പുരസ്‌കാരം പുതുപ്പള്ളിയിൽ വച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് സമ്മാനിച്ചു. കൊല്ലം പട്ടണത്തിന്റെ വികസനത്തിനായി പരിശ്രമിച്ച ജയിംസ് പുത്തൻപുരയച്ചന്റെ സ്മരണാർത്ഥം കേരള കലാവേദി നൽകിവരുന്ന പുരസ്‌കാരം ഇത്തവണ മരണാനന്തര ബഹുമതിയായി ഉമ്മൻ ചാണ്ടിക്കാണ് സമർപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. കേരള കലാവേദി സെക്രട്ടറി ആൽബർട്ട് റോക്കിയുടെ നേതൃത്വത്തിൽ, എസ്.ഷാനവാസ്, സജീവ് പരിശവിള, എം.ജി.ജയകൃഷ്ണൻ, കൊല്ലം പ്രേംനാഥ്, എം.കെ.ബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പുരസ്കാരം കൈമാറിയത്.