കരുനാഗപ്പള്ളി: ചവറ ഐ.ആർ.ഇ (ഇന്ത്യ) ലിമിറ്റഡ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി യുവാക്കൾക്ക് ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സ് ആരംഭിച്ചു. ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ മുഖേനയാണ് കോഴ്സ് നടത്തുന്നത്. എസ്കവേറ്റർ ഓപ്പറേറ്റർ പരിശീലനമാണ് ആരംഭിച്ചത്. ചവറ കൺസ്ട്രക്ഷൻ അക്കാഡമി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺസ്ട്രക്ഷൻ അക്കാഡമി ഡയറക്ടർ പ്രൊഫ. ബി.സുനിൽകുമാർ അദ്ധ്യക്ഷനായി. ഐ.ആർ.ഇ.എൽ ചവറ യൂണിറ്റ് മേധാവി എൻ.എസ്.അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനം ലഭിച്ച 30 പരിശീലകർക്കുള്ള ഫീസ് ഐ.ആർ.ഇ.എല്ലാണ് വഹിക്കുന്നത്. കൺസ്ട്രക്ഷൻ അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ കെ.രാഘവൻ, ഐ.ആർ.ഇ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഡി.അനിൽകുമാർ, ചീഫ് മാനേജർ കെ.എസ്.ഭക്തദർശൻ എന്നിവർ സംസാരിച്ചു.