sn-

കൊല്ലം: ശ്രീനാരായണ കോളേജിൽ സസ്യശാസ്ത്ര വിഭാഗവും വിദ്യാഭ്യാസ മന്ത്രലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിലും തങ്കശേരി ഡി ഫോർട്ട് ആയുർവേദിക് റിസോർട്ടും സംയുക്തമായി സൗജന്യ കർക്കടക മാസ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

ഡി ഫോർട്ട് ആയുർവേദിക് റിസോർട്ട് മെഡിക്കൽ ഡയറക്ടർ ഡോ. ഗീത ഡാർവിൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ്‌ അദ്ധ്യക്ഷനായി. ഡി ഫോർട്ട് ആയുർവേദിക് റിസോർട്ട് ഡയറക്ടർ മാനുവൽ ക്രൂസ് ഡാർവിൻ, അഡ്വ.ഡി.ഷൈൻദേവ് എന്നിവർ സംസാരിച്ചു. ബോട്ടണി വിഭാഗം ഹെഡ് ഡോ.എ.പി.നിഷ സ്വാഗതവും ബോട്ടണി വിഭാഗം അസി. പ്രൊഫസറും കോഴ്സ് കോ ഓഡിനേറ്ററുമായ പി.ജെ.അർച്ചന നന്ദിയും പറഞ്ഞു.