കൊല്ലം: ആർ.എസ്.പി നേതാവും സ്വാതന്ത്ര്യ സമര സേനാനിയും തൊഴിലാളി വർഗ നേതാവുമായിരുന്ന എൻ.ശ്രീകണ്ഠൻ നായരുടെ 41-ാം ചരമവാർഷിക ദിനം 20ന് നടക്കും. ഇതിന്റെ ഭാഗമായി എൻ.ശ്രീകണ്ഠൻ നായരും ഇടതുപക്ഷവും എന്ന വിഷയത്തിൽ കൊല്ലം ജവഹർ ബാലഭവനിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അറിയിച്ചു. ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന സെമിനാറിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി വിഷയം അവതരിപ്പിക്കും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ്, യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും.