കൊല്ലം: പൊതുപ്രവർത്തകൻ എങ്ങനെ ജനസേവനം നടത്തണമെന്നതിന്റെ പാഠപുസ്തകമാണ് ഉമ്മൻചാണ്ടിയുടെ ജീവിതമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. കോൺഗ്രസ് കടപ്പാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് മീര രാജീവ് അദ്ധ്യക്ഷനായി. നേതാക്കളായ ഉളിയക്കോവിൽ സന്തോഷ്, ഉല്ലാസ് ഉളിയക്കോവിൽ, രാജിലാൽ തമ്പാൻ, ജയശ്രീ കുഞ്ഞുമോൻ, അലക്സ്, ശിവപ്രസാദ്, രാജ്പ്രഭ, അർജുൻ സുരേഷ്, എം.എൻ.രമേശ്, ശിവജി, ശ്രീകുമാരി, തുളസീധരൻ, ജയന്തി, വേണുഗോപാൽ, ഗണകുമാർ, ഉണ്ണിക്കൃഷ്ണൻ, മിഥുൻ രവി, സുമേഷ് ലാൽ, നവീൻ രവി, ജയരാമു, ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.