എഴുകോൺ: എഴുകോൺ റയിൽവേ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് പകൽനേരത്ത് മോഷ്ടിച്ചു. കരീപ്ര സ്വദേശി ഗോപന്റെ കെ.എൽ 2 എ.ഇ- 3925 നമ്പർ ബൈക്കാണ് ബുധനാഴ്ച മോഷ്ടിച്ചത്. സ്ഥിരം ട്രെയിൻ യാത്രക്കാരനായ ഗോപൻ രാവിലെ 8.30നാണ് റെയിൽവേ സ്റ്റേഷന് താഴെ ദേശീയപാതയോരത്തെ റെയിൽവേ ഗ്രൗണ്ടിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം കൊല്ലത്തേക്ക് പോയത്. വൈകിട്ട് 6ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എഴുകോൺ പൊലീസിൽ പരാതി നൽകി.