കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയുടെ സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം 20ന് രാവിലെ 11.30ന് കൊല്ലം നെഹ്റു പാർക്കിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ.സജീഷ്, കളക്ടർ എൻ.ദേവിദാസ്, കൗൺസിലർ എ.കെ.സവാദ്, കെ.ടി.ഐ.എൽ ഡയറക്ടർ ഡോ. കെ.മനോജ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. വാക്കിംഗ് ട്രാക്കുകൾ, സ്ട്രീറ്റ് ഫർണിച്ചറുകൾ, ലഘുഭക്ഷണ കിയോസ്കുകൾ, ബാഡ്മിന്റൺ-ബാസ്കറ്റ്ബാൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്കേറ്റിംഗ് ഏരിയ, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ മുതലായവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നടത്തിപ്പും പരിപാലനവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും കൊല്ലം കോർപ്പറേഷനുമാണ്.