കരുനാഗപ്പള്ളി: കേരള ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഫൈനലിൽ 15 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിന്റെ വസുദേവ് സതീഷും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയുടെ ശിവാനി ശിവകുമാറും ചാമ്പ്യന്മാരായി. ഡബിൾസിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കെ.എസ്.സാമവ് കൃഷ്ണ, വരുൺ നായർ സഖ്യം വിജയിച്ചു. അണ്ടർ 17 വിഭാഗത്തിൽ എറണാകുളത്തിന്റെ കിരൺ നഗുച്ചിയും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തിന്റെ അക്സാമേരിയും വിജയിച്ചു. വിജയികൾക്ക് ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. ബഡ്മിന്റൺ അസോ. പ്രസിഡന്റ് അഡ്വ. കെ.അനിൽകുമാർ അമ്പലക്കര, സംഘാടക സമിതി ചെയർമാൻ അഡ്വ. എൻ.രാജൻപിള്ള, ധീരജ് രവി തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 300 ലേറെ ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു.