കുന്നത്തൂർ: കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി. ശശികുമാരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. കല്ലട രമേശ്, കാരുവള്ളിൽ ശശി, ഉല്ലാസ് കോവൂർ, തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ്, ദിനേശ് ബാബു, കല്ലട ഗിരീഷ്, പി. നൂർദീൻകുട്ടി, ബി. തൃദീപ് കുമാർ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, റിയാസ് പറമ്പിൽ, ചിറക്കുമേൽ ഷാജി, സൈറസ് പോൾ, തടത്തിൽ സലിം, എം.വൈ നിസാർ, ഗോപൻ പെരുവേലിക്കര, വർഗ്ഗീസ് തരകൻ, കടപുഴ മാധവൻ പിളള,വിനേദ് വില്ല്യേത്ത്, ചന്ദ്രൻ കല്ലട, സുരേഷ് ചന്ദ്രൻ, ജോസ് വടക്കടം, പി.ആർ. ബിജു, സലാം പുതുവിള, ഉണ്ണി ശാസ്താംകോട്ട, ഹരി മോഹനൻ, കുന്നിൽ ജയകുമാർ, എൻ.ശിവാനന്ദൻ, നൂർജഹാൻ, ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കല്ലട ഗിരീഷ്, അഡ്വ.ബി.തൃദീപ് കുമാർ, എൻ.ശിവാനന്ദൻ സുരേഷ്ചന്ദ്രൻ, ഗിരീഷ് ഉത്രാടം, പോൾസ്റ്റഫ്, കിഷോർ, കുന്നിൽ ജയകുമാർ, വർഗ്ഗീസ്, ദിനകർ, പുഷ്പമംങ്ങലം മോഹൻകുമാർ, ആർ.റജില, ഗോപാലകൃഷ്ണപിള്ള, ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.