കൊല്ലം: മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു കോർപ്പറേഷൻ ഓഫീസിന് മുന്നിൽ അവകാശ ദിനം ആചരിച്ചു. തലസ്ഥാനത്ത് ശുചീകരണ ജോലിക്കിടെ മരണപ്പെട്ട ജോയിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. കോർപ്പറേഷന് ആനുപാതികമായി ശുചീകരണ തൊഴിലാളികളെ നിയോഗിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ചേർന്ന യോഗം ജില്ലാ ട്രഷറർ എ.എം.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു ജില്ല പ്രസിഡന്റ് അഡ്വ.വി.രാജേന്ദ്ര ബാബു അദ്ധ്യക്ഷനായി. ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സജീവ്, ജോ. സെക്രട്ടറി ത്യാഗരാജൻ എന്നിവർ സംസാരിച്ചു. ട്രഷറർ രാജീവ് കുമാർ നന്ദി പറഞ്ഞു.