chirakkara

ചിറക്കര: കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി ചിറക്കരത്താഴം ജംഗ്‌ഷനിൽ ഉമ്മൻ ചാണ്ടി അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി. പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീ‌ഡർ കെ.സുജയ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് എസ്.വി.ബൈജുലാൽ അദ്ധ്യക്ഷനായി. യു.ഡി.എഫ് പഞ്ചായത്ത് സമിതി ചെയർമാൻ സി.ആർ.അനിൽകുമാർ, ബ്‌ളോക്ക് വൈസ് കമ്മിറ്റി പ്രസിഡന്റ് സത്യദേവൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്‌ണകുമാരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജന, പഞ്ചായത്ത് മെമ്പർമാരായ സുബി പരമേശ്വരൻ, ജയകുമാർ, മേരി റോസ്, പ്രാദേശിക നേതാക്കളായ ജയപ്രകാശ്, അഴകേശൻ, മിനി അനിൽകുമാർ, കിരൺ, രാജേഷ്, ഗോപാലകൃഷ്‌ണൻ, ജയിംസ് തോമസ്, പവിത്രൻ എന്നിവർ നേതൃത്വം നൽകി.