പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ ആഭിമുഖ്യത്തിൽ 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ജയന്തിഘോഷയാത്ര, പൊതു സമ്മേളനം, ഓണക്കിറ്റ് വിതരണം എന്നിവയോടെ പത്തനാപുരത്ത് നടത്താൻ യൂണിയൻ ഭാരവാഹികളുടെയും ശാഖാ യോഗം, പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചതായി യൂണിയൻ സെക്രട്ടറി ബി. ബിജു അറിയിച്ചു.
യൂണിയനിലെ 38 ശാഖായോഗം അംഗങ്ങളും വനിതാ സംഘം, യൂത്ത് മൂവ്മെന്റ് അടക്കമുള്ള പോഷക സംഘടന അംഗങ്ങളുടേയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ. താളമേളങ്ങളുടെയും കലാരൂപങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടുക്കുന്ന് (പള്ളിമുക്ക്) ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നഗരത്തെ പീതസാഗരമാക്കുന്ന ഘോഷയാത്രയുണ്ടാവും. മൗണ്ട് താബോർ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജയന്തി ആഘോഷവും പൊതുസമ്മേളനവും ഓണക്കിറ്റ് വിതരണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗം യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആദംകോട് ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ബി. കരുണാകരൻ, ജി. ആനന്ദൻ, വി.ജെ. ഹരിലാൽ, പി. ലെജു,
വനിതാ സംഘം സെക്രട്ടറി എസ്. ശശി പ്രഭ, വൈസ് പ്രസിഡന്റ് ദീപ ജയൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി.ആമ്പാടി, സെക്രട്ടറി ബിനു സുരേന്ദ്രൻ, ശാഖാ പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ,
പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.