പത്തനാപുരം: മഴയിലും കാറ്റിലും കുന്നിക്കോട് മേഖലയിൽ വ്യാപക നാശനഷ്ടം. ആവണീശ്വരം സി.എസ്.ഐ പള്ളി വികാരിയുടെ വീട്, മേലില മൈലാടുംപാറ ഇടശാലഴികത്ത് ബിന്ദുവിന്റെ വീട്, ആവിയോട്ടുമുകൾ സോമരാജന്റെ വീട് എന്നിവയാണ് തകർന്നത്. കിടങ്ങയിൽ ദേവീക്ഷേത്ര സ്റ്റേജിന്റെ സംരക്ഷണ ഭിത്തിയും തകർന്നു. കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ് പോസ്റ്റുകൾ തകരുകയായിരുന്നു. നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതായി റവന്യു അധികൃതർ അറിയിച്ചു.