കരുനാഗപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമവാർഷിക ദിനാചരണം വിവിധ കോൺഗ്രസ് സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ആചരിച്ചു.
ബൂത്തുകൾ തോറും ഉമ്മൻചാണ്ടിയുടെ ഛായാച്ചിത്രം വച്ച് രാവിലെ പുഷ്പാർച്ചന നടത്തി. കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുരേഷ് പനക്കുളങ്ങര അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ കോംപ്ലക്‌സിൽ നടന്ന അനുസ്മരണ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. എം.നിസാർ അദ്ധ്യക്ഷത വഹിച്ചു. പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം യു.ഡി.എഫ് തഴവ മണ്ഡലം ചെയർമാൻ കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ തുളസീധരൻ അദ്ധ്യക്ഷനായി. തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം..എൽ.എ ഉദ്ഘാടനം ചെയ്തു. തഴവ ബിജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.എ. ആസാദ്, മണിലാൽ ചക്കാലത്തറ, ബിജു പാഞ്ചജന്യം, എ.എ. റഷീദ്, കൈപ്പളേത് ഗോപാലകൃഷ്ണൻ, റാഷിദ് വാലേൽ,ത്രദീപ് കുമാർ, അഡ്വ: ബാബുരാജ്, തയ്യിൽ രവി തുടങ്ങിയവർ നേതൃത്വം നൽകി. കേരള എൻ.ജി.ഒ അസോസിയേഷൻ കരുനാഗപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ വഹാബ് അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി 134 -ം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വവ്വാക്കാവ് മാർത്തോമ ശാന്തി ഭവനിൽ നടത്തിയ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.