al
പുല്ലാമല സ്വദേശി സ്വപ്നയ്ക്കും കുടുംബത്തിനും യൂത്ത് കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീട് കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ എത്തിയപ്പോൾ

പുത്തൂർ: വീടില്ലാതെ ദുരത ജീവിതം നയിച്ച പുല്ലാമല സ്വദേശി സ്വപ്നയ്ക്കും കുടുംബത്തിനും തലചായ്ക്കാൻ 'ഉമ്മൻചാണ്ടി ഹൗസ്' ഒരുങ്ങുന്നു. യൂത്ത് കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുല്ലാമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമം, നാല് മുറികളുള്ള വീട് നിർമ്മിച്ച് നൽകുന്നത്.

വീട് കാണാൻ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മനെത്തിയിരുന്നു. ഓണത്തോടനുബന്ധിച്ച് വീടിന്റെ പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും നിർമ്മാണ കമ്മിറ്റി ചെയർമാനുമാനുമായ ആർ. ശിവകുമാർ പറഞ്ഞു. സ്വപ്നയും അനിയത്തിയും അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ശാരീരികമായി ഏറെ വെല്ലുവിളികളുള്ള ഇവർ നിലവിൽ താമസിക്കുന്നത് പുതിയ വീട് വെയ്ക്കുന്നതിന് സമീപത്തെ ചെറിയ ഷെഡ്ഡിലാണ്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്‌.ഇ. സഞ്ജയ്ഖാൻ, ബി. രാജേന്ദ്രൻ നായർ, യൂത്ത് കോൺഗ്രസ് നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് സതീഷ് ആനക്കോട്ടൂർ, ആർ. രതീഷ്, കൃഷ്ണകുമാർ, നെടുവത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇന്ദിര, സഞ്ജു പുല്ലാമല, അഖിൽ തുളസീധരൻ, രമണി വർഗീസ്, എൻ.ജി. സുരേഷ് കുമാർ, വെണ്മണ്ണൂർ മാധവൻ പിള്ള, ലിബിൻ ഡാവേലിൽ, സന്തോഷ് കുളങ്ങര, മെഹമ്മൂദ് അഹമ്മദ്, ശരത് അന്നൂർ, ശശിധരൻ, ജോയ് കിള്ളൂര്‍, അജികുമാർ ,സുമേഷ് പുല്ലാമല, അയ്യപ്പൻ എന്നിവർ മറിയ ഉമ്മനൊപ്പം ഉണ്ടായിരുന്നു.