പന്മന: സംസ്ഥാന സർക്കാരിന്റെ പ്രഥമ സ്കൂൾ ഒളിമ്പിക്സിനുള്ള ആർച്ചറി മത്സരങ്ങളുടെ ആർച്ചറി ക്രാഷ് കോഴ്സ് പദ്ധതിക്കായി സ്കൂളുകളെ തിരഞ്ഞെടുക്കുന്നു. സംസ്ഥാന, ജില്ല ആർച്ചറി അസോ. സഹകരണത്തോടെ ജില്ലയിലെ, സബ്. ജില്ലയിൽ ഒരു സ്കൂൾ എന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സായിയുടെയും ആർച്ചെറി ഫെഡറേഷന്റെയും പരിശീലനം പൂർത്തിയാക്കിയ വിദഗ്ദ്ധർ പങ്കെടുക്കും. ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം .
ഫോൺ: 8129767878, 892124 2746