പുത്തൂർ: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ വി. വിജേഷിനെ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പുത്തൂർ ചെറുപൊയ്ക സ്വദേശിയായ വിജേഷ് അഗ്നി ഫയർഫോഴ്സിന്റെ കൊല്ലം ജില്ല സ്കൂബ ടീം അംഗമാണ്. കേഡറ്റുകളുമായി സംവദിച്ച വിജേഷ് അനുഭവങ്ങൾ പങ്കുവച്ചു. പ്രഥമാദ്ധ്യാപിക എസ്. ലിനി, സ്റ്റാഫ് സെക്രട്ടറി ഷാജി എം.ജോൺ, അദ്ധ്യാപകരായ ബി. പ്രദീപ്, എസ്.വൈ. അർച്ചന, എസ്. ഗിരീഷ് കുമാർ, കെ.പി. സൂസൻ എന്നിവർ സംസാരിച്ചു.