civil-

കൊല്ലം: ശാസ്താംകോട്ട മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തനം ആരംഭിച്ച ഭരണിക്കാവ് ക്ഷേമനിധി ഇൻസ്‌പെക്ടർ കാര്യാലയത്തിന്റെ ഉദ്ഘാടനം ബോർഡ് ചെയർമാൻ സുഭഗൻ നിർവഹിച്ചു.
ബോർഡ് അംഗങ്ങളായ അയത്തിൽ സോമൻ, കുന്നത്തൂർ ഗോവിന്ദപ്പിള്ള, ജി.വേണുഗോപാൽ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ എ.ബിന്ദു, അക്കൗണ്ട്‌സ് ഓഫീസർ കെ.ജാലിസ, കായകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ ആർ.നുഷാദേവി, ഭരണിക്കാവ് ക്ഷേമനിധി ഇൻസ്‌പെക്ടർ എ.നവാസ്, കായംകുളം ക്ഷേമനിധി ഇൻസ്‌പെക്ടർ എസ്.നൗഷാദ്, കൊല്ലം ക്ഷേമനിധി ഇൻസ്‌പെക്ടർ എസ്.എൽ.ബിനു, ട്രേഡ് യൂണിയൻ പ്രതിനിധികളായ തങ്കപ്പൻ പിള്ള, അനിൽ തുമ്പോടൻ, സത്യൻ, ലളിത, നാലുതുണ്ടിൽ റഹീം, ലക്ഷ്മിക്കുട്ടിഅമ്മ, ശിവരാമക്കുറുപ്പ്, സുധർമ്മ എന്നിവർ സന്നിഹിതരായിരുന്നു.