കൊല്ലം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻ പിള്ള ഉദ്ഘാടനം നിവഹിച്ചു. അദ്ധ്യാപക പാക്കേജിലൂടെ കേരളത്തിലെ അദ്ധ്യാപകരെ സംരക്ഷിച്ച ഉമ്മൻ ചാണ്ടിയെ അദ്ധ്യാപകർക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, പി.മണികണ്ഠൻ, പ്രിൻസി റീന തോമസ്, വിനോദ് പിച്ചിനാട്, ഷാജൻ സഖറിയ, ബിനോയ് കൽപകം, സന്ധ്യാദേവി, ജയകൃഷ്ണൻ, വരുൺലാൽ, അൻസാറുദ്ദീൻ, കുര്യൻ ജോയി, ജോൺസൺ, സുമേഷ് ദാസ്, ജിഷ എന്നിവർ സംസാരിച്ചു.