ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ സ്കൂൾ ബസ് സർവീസ് മുൻ മന്ത്രി പി.കെ.ഗുരുദാസൻ ഫ്ലാഗ് ഓഫ് ചെയ്തു. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ഡെസ്തെക്കീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഹേശ്വരി, രേണുക രാജേന്ദ്രൻ, എസ്.എം.സി ചെയർമാൻ അഡ്വ. ആർ.ദിലീപ് കുമാർ, വൈസ് ചെയർമാൻ എസ്.സേതുലാൽ, പി.ടി.എ വൈസ് പ്രസിഡന്റ് ജി.ബിജു, മാതൃസമിതി പ്രസിഡന്റ് സജീന നജീം, പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്.രാഖി എന്നിവർ സംസാരിച്ചു. നവതിയുടെ നിറവിൽ നിൽക്കുന്ന പി.കെ.ഗുരുദാസനെ ചടങ്ങിൽ ജി.എസ്.ജയലാൽ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സേതുമാധവൻ സ്വാഗതവും ഹെഡ്മിസ്ട്രസ് സി.എസ്.സബീല ബീവി നന്ദിയും പറഞ്ഞു.
പി.കെ.ഗുരുദാസൻ എം.എൽ.എയുടെ 2014-15 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ച ബസാണ് സർക്കാർ അനുമതിയോടെ ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന് കൈമാറിയത്.