karunagaplali-
സൗത്ത് ഇന്ത്യൻ ക്യാഷ്യു വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കരുനാഗപ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദിനാട് ഫാക്ടറി പടിക്കൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനംഡി​.സി​.സി​ എക്സിക്യുട്ടി​വ് അംഗം നീലകുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സൗത്ത് ഇന്ത്യൻ ക്യാഷ്യു വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കരുനാഗപ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദിനാട് ഫാക്ടറി പടിക്കൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടി​വ് അംഗം നീലകുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മേടയിൽ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം. രാജേഷ്, കെ.എൻ. പത്മനാഭപി​ള്ള, ശ്രീകുമാർ, ഹരികൃഷ്ണൻ, ലാലരാജൻ, ഗിരിജാകുമാരി, സമദ്, റിന, ജഗദമ്മ, രമണൻ എന്നിവർ സംസാരിച്ചു