കൊല്ലം: കേരളത്തിലെ ആദ്യ പൊലീസ് കുടുംബ സംഘടനായ ആലപ്പാട് പൊലീസ് കുടുംബ കൂട്ടായ്മയുടെ 4-ാമത് വാർഷിക പൊതുയോഗം 21 ന് ഉച്ചയ്ക്ക് 2ന് ആലപ്പാട് എൽ.പി സ്കൂൾ അങ്കണത്തിൽ നടക്കും. രക്ഷാധികാരി ആർ.സുനീഷ് കുമാർ ഉദ്‌ഘാടനം ചെയ്യും. സംഘടന പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് സെക്രട്ടറി ആർ. സുരേഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. രക്ഷാധികാരി ജവഹർ ജനാർഡ് മുഖ്യപ്രഭാഷണം നടത്തും. എ. അമ്മിണികുട്ടൻ, സെക്രട്ടറി കെ.ബി. പ്രസന്നൻ എന്നി​വർ സംസാരി​ക്കും. ട്രഷറർ സി. ആനന്ദൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് കെ. നകുലൻ സ്വാഗതവും കെ. സുമേഷ് നന്ദിയും പറയും.