kundara-

കുണ്ടറ: ആറുമുറിക്കട മാർത്തോമ്മ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കൊടുക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു.
സ്കൂൾ മാനേജർ റവ. അലക്സ്.പി.ജോൺ അദ്ധ്യക്ഷനായി. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം വിവിധ ക്ലബുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാഗസിൻ ദിശയുടെ പ്രകാശനം അലക്സ്.പി.ജോൺ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസൻ.പി.തോമസ്, പി.ടി.എ പ്രസിഡന്റ് എസ്.സുരേഷ്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി വി.സി.മാമച്ചൻ, അദ്ധ്യാപകരായ കെ.സി.അനിത, കെ.വൈ.ബെൻസി മോൾ, വിദ്യാർത്ഥി പ്രതിനിധി ആർ.രോഹിത്, പി.ടി.എ പ്രതിനിധികളായ ബിജു, സുമി എന്നിവർ സംസാരിച്ചു.