കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും പുത്തൂരിൽ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, ശാന്തിനി കുമാരൻ, അഡ്വ. തോമസ് വർഗീസ്, അഡ്വ. സവിൻ സത്യൻ, എസ്. ധ‌ർമ്മരാജൻ, ക്ളാപ്പന സുരേഷ്, ഓടനാവട്ടം ഹരീന്ദ്രൻ, പാത്തല രാഘവൻ, ശോഭന ആനക്കോട്ടൂർ, സുശീല മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ദൈവദശക പ്രാർത്ഥനയും ചൊല്ലി