k

ചാത്തന്നൂർ: അടുതല ഗവ. എൽ.പി സ്കൂളിന് കസേരകളും വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സ്ലേറ്റും ടിഫിൻ ബോക്സും സമ്മാനിച്ച് കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ്. 30 കസേരകളാണ് സ്കൂളിലേയ്ക്ക് നൽകിയത്. ട്രസ്റ്റിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇവ സമ്മാനിച്ചത്.

സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സൂസൺ ജോർജ് അദ്ധ്യക്ഷയായി. അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് എം.ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി.എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മേഴ്സി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയിക്കുട്ടി, നാടക രചയിതാവും സംവിധായകനുമായ വേണു.സി കിഴക്കനേല, നോവലിസ്റ്റ് പ്രദീപ് ചാത്തന്നൂർ, റോട്ടറി ക്ലബ് പ്രതിനിധി കബീർ പാരിപ്പള്ളി, ഷെർമിൻ, സിമി, ഹെഡ്മിസ്ട്രസ് താജുന്നിസ, ധന്യ എന്നിവർ സംസാരിച്ചു.