കൊല്ലം: ലോക ബ്രെയിൻ ദിനത്തിന്റെ ഭാഗമായി കൊട്ടിയം കിംസ് ഹെൽത്ത് ആശുപത്രിയും സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളും സംയുക്തമായി ബ്രെയിൻ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി 22ന് സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ചെസ് മത്സരവും ഹെൽത്ത് ടോക്കും നടത്തും. ജില്ലയിലുടനീളമുള്ള സ്‌കൂളുകളിൽ ചെസ് മത്സരം നടത്താനാണ് കിംസ് ഹെൽത്തിന്റെ പദ്ധതി. ചെസ് കളിക്കുന്നതിലൂടെ കുട്ടികളുടെ ഐക്യു വർദ്ധിക്കുകയും ഓർമ്മയും ഏകാഗ്രതയും മെച്ചപ്പെടുകയും ചെയ്യും. ബ്രെയിൻ ദിനത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കു വേണ്ടി എല്ലാ വെള്ളിയാഴ്ചയും ഒ.പി പരിശോധനയ്ക്ക് 50 ശതമാനം ഇളവ് ഉണ്ടായിരിക്കുമെന്ന് കിംസിന്റെ അധികൃതർ അറിയിച്ചു. പത്രസമ്മേളനത്തിൽ കിംസ് ഹെൽത്ത് ക്ലസ്റ്റർ സി.ഒ.ഒ ഡോ.പ്രിൻസ് വർഗീസ്, ന്യൂറോ മെഡിസിൻ മേധാവി ഡോ. ഹരികൃഷ്ണൻ, സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ മാനേജർ യു.സുരേഷ്, രോഹിത് എന്നിവർ പങ്കെടുത്തു.