ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും പ്രതിഭാ സംഗമവും ആഗസ്റ്റ് 20ന് വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി പ്രതിഭാ സംഗമവും മെരിറ്റ് ഈവനിംഗും നടത്തും. മെഡിക്കൽ എൻട്രൻസിൽ 1 മുതൽ 1000വരെയും എൻജിനിയറിംഗിൽ 1മുതൽ 500വരെയും ഡിഗ്രി, പി.ജി പരീക്ഷകളിൽ 1മുതൽ 10വരെ റാങ്ക് നേടിയവർ,എസ്.എസ്.എൽ.സി, പ്ലസ് 2, സി.ബി.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർ, കലാ-കായിക പ്രതിഭകൾ എന്നിവരെ ചടങ്ങിൽ അനുമോദിക്കും. അർഹരായവർ ഫോട്ടോ, സർട്ടിഫിക്കറ്റ് കോപ്പി സഹിതം അപേക്ഷ ശാഖാ സെക്രട്ടറി വശം 25ന് മുമ്പ് നൽകണം.