പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ താമസക്കാർ വന്യമൃഗ ഭീഷണി നേരിടുന്നു. കഴിഞ്ഞ ആറ് മാസമായി പ്രദേശങ്ങളിൽ കാട്ടാന, പുലി, കാട്ടു പന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും നടപടി വൈകുന്നതായാണ് പരാതി. രണ്ട് ദിവസം മുമ്പ് തെന്മല പഞ്ചായത്തിലെ ജനവവാസ മേഖലയായ ആനപെട്ടകോങ്കലിൽ ഇറങ്ങിയ ഒറ്റയാൻ താമസക്കാരുടെ കാർഷിക വിളകളും വീടിന് മുന്നിലെ ഗേറ്റുകളം നശിപ്പിച്ചു. നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും പ്രകോപിതനായ കാട്ടാനയെ കണ്ട് ഓടിയവരിൽ ചിലർ മറിഞ്ഞുവീണ് പരിക്കേറ്റു. ഇത് കൂടതെ ചാലിക്കര, ഉപ്പുകുഴി, ചെറുകടവ്, ആനച്ചാടി, ഒറ്റക്കൽ 40ാംമൈൽ, അച്ചൻകോവിൽ, കുറവൻതാവളം, നെടുംപച്ച, ചിറ്റാലംകോട് തുടങ്ങിയ നിരവധി മേഖലകളിലാണ് കാട്ടാനയും പുലിയും ഇറങ്ങുന്നത്.