കൊല്ലം: കട്ട കമ്പനിയിൽ മോഷണം നടത്തിയ കേസിൽ നാലുപേർ കണനല്ലൂർ പൊലീസിന്റെ പിടിയിലായി. ആദിച്ചനല്ലൂർ രേഷ്മ ഭവനിൽ രാഹുൽ (25), വെളിച്ചിക്കാല ചരുവിള പുത്തൻവീട്ടിൽ ഫൈസൽ (31), ആദിച്ചനല്ലൂർ കുണ്ടുമൺ പറങ്കിമാംവിളയിൽ ഷൈജു(33), സഹോദരൻ ശ്യാം (30) എന്നിവരാണ് അറസ്റ്രിലായത്.
പള്ളിമൺ നീലത്താഴത്ത് അബ്ദുൽ റഷീദിന്റെ ഉടമസ്ഥതത്തിലുള്ള എൻ.എസ് ബ്രിക്സ് എന്ന ചുടുകട്ട കമ്പനിയിലെ ഉപകരണങ്ങൾ ഇവർ മോഷ്ടിച്ചെന്നാണ് കേസ്. അഞ്ച് മാസത്തോളമായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് ഉടമ എത്തിയപ്പോഴാണ് മിഷനറികൾ മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. ആക്രിക്കടകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. സംശയം തോന്നിയ ആക്രിക്കട ഉടമ ഇവർ എത്തിയ ബൈക്കിന്റെ നമ്പർ രേഖപ്പെടുത്തിയിരുന്നു. അന്വേഷിച്ചെത്തിയപ്പോൾ നമ്പർ പൊലീസിന് കൈമാറുകയായിരുന്നു.