ഓയൂർ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ കുമാർ ബാങ്കേഴ്സ് ബിൽഡിംഗിൽ 21ന് വൈകിട്ട് 3ന് നടക്കും. ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര എക്സി. സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പന്മന സുന്ദരൻ സ്വാഗതം പറയും. ശിവഗിരി മഠം സന്യാസി ശ്രേഷ്ഠന്മാർ, പ്രവാസി സുഹൃത്തുക്കൾ, മാതൃസഭ യുവജന സഭ പ്രവർത്തകർ, മറ്റ് സഭാ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.