കൊട്ടാരക്കര: മകൾ മരിച്ച് ഏഴാം നാൾ മാതാവും മരിച്ചു. കൊട്ടാരക്കര കിഴക്കേക്കര പ്രശാന്തി നഗർ കുറുങ്ങേൽ പുത്തൻ വീട്ടൽ മോഹൻദാസിന്റെ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്) ഭാര്യ മഞ്ജുഷ കഴിഞ്ഞ 12നാണ് മരിച്ചത്. 18ന് മരണാനന്തര ചടങ്ങുകൾ നടന്നതിന്റെ പിറ്റേന്ന് രാത്രി മഞ്ജുഷയുടെ മാതാവ് പടിഞ്ഞാറ്റിൻകര കരുണാനിലയത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ രാധാമണി പിള്ള (89) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മകൻ: സനൽ കുമാർ. മരുമക്കൾ: മോഹൻദാസ്, രാജശ്രീ.