t
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ

കൊട്ടാരക്ക: കൊട്ടാരക്കര റെയിൽവേ സ്റ്റേഷനും പരിസരവും തെരുവു നായ്ക്കൾ കൈയടക്കി​. സമീപത്തെ സ്കൂളിലേക്കു പോകുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ നായ്ക്കൾ ഭീഷണിയാണ്.

സന്ധ്യ മയങ്ങിയാൽ ദൂരെ ദേശങ്ങളിൽ നിന്നു ട്രെയിൻ യാത്രയ്ക്കെത്തുന്നവർക്കു നേരെ കുരച്ചു ബഹളം കൂട്ടുന്ന നായ്ക്കൂട്ടം പതിവു കാഴ്ചയാണ്. റെയിൽവേ സ്റ്റേഷൻ പ്ളാറ്റ് ഫോമിലും ഫുട്ട് ഓവർബ്രിഡ്ജിലും തമ്പടിക്കുന്ന നായ്ക്കൾ പരിസര പ്രദേശങ്ങൾ വൃത്തിഹീനമാക്കുന്നുണ്ട്. നായ്ക്കളെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റയിൽവെ പാസഞ്ചേഴസ് അസോസിയേഷൻ നി​രവധി​ തവണ അധി​കൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ കൂടുതൽ ട്രെയി​നുകൾക്ക് ഇപ്പോൾ കൊട്ടാരക്കരയി​ൽ സ്റ്റോപ്പുണ്ട്. ഈ ട്രെയി​നുകളി​ൽ നി​ന്ന് ഇറങ്ങുന്നവരും കയറാൻ എത്തുന്നവരും നായ്ക്കളെ ഭയന്നാണ് സഞ്ചരി​ക്കുന്നത്. വി​ഷയത്തി​ൽ അടി​യന്തി​ര പരി​ഹാരമുണ്ടാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.