പോരുവഴി: കടമ്പനാട് കെ.ആർ.കെ.പി.എം ബി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ പഠനശിബിരവും ഇൻസ്റ്റലേഷൻ ഫെസ്റ്റും നടത്തി. മാസ്റ്റർ ട്രെയിനർ എസ്. ഗിരീഷ് കുമാർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം. അനീഷ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് ജി. ജയശ്രീ, ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർമാരായ ഹണിദാസ്, ജി.പി. ദീപ തുടങ്ങിയവർ സംസാരിച്ചു.