rain

കൊല്ലം: തകർത്ത് പെയ്തെങ്കിലും ജില്ലയിൽ ആവശ്യത്തിന് മഴ നൽകാതെ മൺസൂൺ. കഴിഞ്ഞ 13 മുതൽ 19 വരെ 108 ശതമാനം അധികമഴ ലഭിച്ചെങ്കിലും ഈ സീസണിൽ ഇതുവരെ 10 ശതമാനം മഴയുടെ കുറവ് ഉണ്ടായതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.

20 മുതൽ 59 ശതമാനം വരെ മഴ കുറയുമ്പോഴാണ് മഴക്കുറവായി കണക്കാക്കുന്നത്. ജൂൺ മുതൽ ഇന്നലെ വരെ 666.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 597.6 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. എന്നാൽ മാർച്ച് മുതൽ മേയ് വരെയുള്ള പ്രീ മൺസൂൺ കാലത്ത് 23 ശതമാനം അധികമഴ ജില്ലയിൽ ലഭിച്ചു. 434 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 535.2 മില്ലി മീറ്റർ മഴ ലഭിച്ചു.
കണ്ണൂർ, മാഹി, കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. മഴ കൂടുതൽ ലഭിച്ച ജില്ലകളെ താരതമ്യം ചെയ്യുമ്പോൾ കുറവ് മഴയാണ് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ലഭിച്ചത്. എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിൽ ലഭിക്കേണ്ട മഴയിൽ നിന്ന് 20 ശതമാനത്തിന് മുകളിൽ കുറവാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ച (13-19) സംസ്ഥാനത്ത് ലഭിച്ചത് 110 ശതമാനം അധിക മഴയാണ്.

ഇന്നലെ ലഭിച്ച മഴ

ആര്യങ്കാവ് - 0.2 മില്ലി മീറ്റർ

കൊട്ടാരക്കര - 54 മില്ലി മീറ്റർ

ജൂലായ് 13 മുതൽ 19 വരെ ജില്ലയിൽ ലഭിച്ച മഴ: 167.9 മില്ലി മീറ്റർ

ലഭിക്കേണ്ടത്: 80.6 മില്ലി മീറ്റർ

കൂടുതൽ ലഭിച്ച മഴ: 108 %

ജൂൺ 1 മുതൽ ഇന്നലെ വരെ ലഭിച്ചമഴ: 597.6 മില്ലി മീറ്റർ

ലഭിക്കേണ്ട മഴ: 666.4 മില്ലി മീറ്റർ

മഴക്കുറവ്: 10%

ഈ മാസം അവസാനത്തോടെ മഴ ശക്തി പ്രാപിക്കാനാണ് സാദ്ധ്യത.

കാലാവസ്ഥാ വകുപ്പ് അധികൃത‌ർ