over

കൊല്ലം: കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ ദേശീയപാത 66 വികസനത്തിന്റെ രൂപരേഖയിൽ ഫുട് ഓവർ ബ്രിഡ്ജുകളില്ല. ആറുവരിപ്പാതയിലൂടെ കാൽനട അനുവദീയമല്ലാത്തതിനാൽ എഫ്.ഒ.ബികളില്ലെങ്കിൽ അടിപ്പാതകളിലെത്തി റോഡ് മുറിച്ചുകടക്കാൻ ജനങ്ങൾ രണ്ടര കിലോമീറ്റർ വരെ നടക്കേണ്ടി വരും.

ദേശീയപാത 66ൽ അടിപ്പാതകളിലൂടെ മാത്രമേ റോഡിലൂടെ കാൽനടയാത്രക്കാർക്ക് മുറിച്ചുകടക്കാനാകൂ. അല്ലാത്തിടങ്ങളിലെല്ലാം റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത വിധത്തിൽ ടോ വാളുകളുണ്ട്. കാവനാടിനും കടമ്പാട്ടുകോണത്തിനും ഇടയിൽ ദേശീയപാതയ്ക്കരികിൽ നിരവധി ആശുപത്രികളും സ്കൂളുകളുമുണ്ട്. ഇവിടങ്ങളിലേക്ക് എതിർവശത്ത് എത്തുന്നവർക്ക് റോഡ് മുറിച്ചുകടക്കാൻ കിലോമീറ്ററുകൾ വെറുതെ നടക്കുകയോ കൂടുതൽ ദൂരം വാഹനങ്ങളിൽ അധികം സഞ്ചരിച്ച് തൊട്ടടുത്ത അടിപ്പാത വഴി ചുറ്റിക്കറങ്ങുകയോ വേണ്ടിവരും. പ്രധാന ജംഗ്ഷനുകളിലെല്ലാം അടിപ്പാതകളുള്ളതിനാൽ അവിടങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജിന്റെ ആവശ്യമില്ല. ചെറുജംഗ്ഷനുകളിലാണ് ആവശ്യം. എഫ്.ഒ.ബികളില്ലെങ്കിൽ റോഡിന്റെ ഇരുവശളിലുമുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധവും മുറിയും.

ലക്ഷ്യത്തിലെത്താൻ നടന്ന് തളരും

 കാവനാട് മുതൽ കൊറ്റുകുളങ്ങര വരെയുള്ള റീച്ചിന്റെ രൂപരേഖയിൽ ബസ് സ്റ്റോപ്പുള്ള ചെറു ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് 12 ഫുട് ഓവർ ബ്രിഡ്ജുകണാളുള്ളത്

 ഇവിടെയും കൂടുതൽ അനുവദിക്കണമെന്ന് ആവശ്യം

 റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത വിധത്തിൽ ടോ വാളുകൾ

 എതിർവശം എത്തണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം


എഫ്.ഒ.ബികൾ വേണ്ടത്
 സ്കൂളുകൾക്കും ആശുപത്രികൾക്കുമരികെ

 അടിപ്പാതകളില്ലാത്ത ജംഗ്ഷനുകളിൽ

 അടിപ്പാതകൾ തമ്മിൽ കൂടുതൽ അകലമുള്ളിടത്ത്

എഫ്.ഒ.ബി ചെലവ് ₹ 20 ലക്ഷം

നിർമ്മാണം - സ്റ്റീലിൽ
വീതി- 1.5 മീറ്റർ

രണ്ട് റീച്ചുകളിലായി ദേശീപാത 66 വികസനം ജില്ലയിൽ 50 ശതമാനം പിന്നിട്ടു. നാട്ടിലേക്ക് മടങ്ങിയ വലിയൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിയിട്ടില്ല. മഴയും നിർമ്മാണ വേഗതയെ ബാധിച്ചു.

ദേശീയപാത അധികൃതർ