kply
പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് യൂസർ ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി മുൻസിപ്പാലിറ്റി ചെയർമാൻ കോട്ടയിൽ രാജുവിന് നിവേദനം നൽകുന്നു

കരുനാഗപ്പള്ളി: പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് യൂസർ ഫീസായി 100 രൂപ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി മുൻസിപ്പാലിറ്റി അധികൃതർക്ക് നിവേദനം നൽകി. കൂടാതെ പ്രൊഫഷണൽ ടാക്സിൽ ഇപ്പോൾ വരുത്തിയ വർദ്ധനവ് പ്രാബല്യത്തിൽ വരുത്തരുതെന്നും സമിതി ആവശ്യപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിവരുന്ന യൂസർ ഫീസ് ഒഴിവാക്കി നൽകാമെന്ന് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു സമിതി നേതൃത്വത്തിന് ഉറപ്പുനൽകി. സമിതി നേതാക്കളായ ഏരിയ സെക്രട്ടറി എം.എസ്.അരുൺ, പ്രസിഡന്റ് റെജി ഫോട്ടോപാർക്ക്, ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് ബഷീർ, ട്രഷറർ ശിവൻകുട്ടി, സമിതി എക്സിക്യുട്ടീവ് അംഗങ്ങളായ എച്ച്.നഹാസ്, നാസിറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.