ഓടനാവട്ടം: ഓടനാവട്ടം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ മുഖ്യ അനുസ്മരണം നടത്തി. ചടങ്ങിൽ 55 പേർക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും അഞ്ച് പേർക്ക് ചികിത്സ ധനസഹായവും നൽകി. എം. രാജീവ്‌, സൈമൺ വാപ്പാല, കായില പ്രസാദ്, ഓടനാവട്ടം വിജയപ്രകാശ്, എം. അച്ചൻകുഞ്ഞ്, കുടവട്ടൂർ സേതുകുമാർ, വിനീത വിജയപ്രകാശ്, സന്തോഷ്‌ ജോർജ്, ഭാസിപിള്ള, ഗിരീഷ് ചെപ്ര, ബാബു ചരിപ്പുറം, ജോൺസൺ, സാജൻ, വെളിയംരാജൻ തുടങ്ങിയവർ പങ്കെടുത്തു.