കൊല്ലം: കമ്മിഷണർ ഓഫീസ് ആർ.ഒ.ബി ഒന്നരമാസത്തിനകം റീ ടാർ ചെയ്യും. നവീകരണ പ്രവൃത്തിക്കായി ക്ഷണിച്ച നാലാമത്തെ റീ ടെണ്ടറിൽ പങ്കെടുത്ത ഏക കരാറുകാരനുമായി ഉടൻ കരാറൊപ്പിടും. ആർ.ഒ.ബിയിലെ ടാറിളകി കുണ്ടും കുഴിയും രൂപപ്പെട്ട് ഗതാഗതം ദുസഹമായത് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നവീകരണത്തിന് പണം അനുവദിച്ചത്.
നിലവിലെ ടാറിന് മുകളിൽ കൂടി റീ ടാർ ചെയ്താൽ സ്ലാബുകൾക്കിടയിലെ ഇരുമ്പ് പ്ലേറ്റുകളുടെ ഭാഗത്ത് കുഴി രൂപപ്പെടും. ഇത് വാഹന ഗതാഗതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ട് നിലവിലെ ടാർ പൂർണമായും കുത്തിയിളക്കിയ ശേഷം 50 എം.എം കനത്തിൽ ബി.സി ടാറിംഗ് നടത്തും. നിലവിൽ ഈ റോഡിൽ മാർക്കിംഗുകളില്ല. പുതിയ എസ്റ്റിമേറ്റിൽ റോഡിന് നടുവിലുള്ള വരകളും റിഫ്ലക്ടർ സ്റ്റഡുകളുമുണ്ട്.
ഏക കരാറുകാരന്റെ തുക എസ്റ്റിമേറ്റിനേക്കാൾ പത്ത് ശതമാനം അധികമാണെങ്കിൽ ചീഫ് എൻജിനിയർ ലോക്കൽ മാർക്കറ്റ് നിലവാരം കൂടി പരിശോധിച്ച് കരാറിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
നിർമ്മാണം ഒന്നര മാസത്തിനുള്ളിൽ
ടാർ കുത്തിയിളക്കാൻ രണ്ട് ദിവസമെടുക്കും
ടാറിംഗ് രണ്ട് ദിവസം കൊണ്ട് പൂർത്തിയാകും
ഒരാഴ്ച ആർ.ഒ.ബി വഴിയുള്ള ഗതാഗതം നിരോധിക്കും
പദ്ധതി എസ്റ്റിമേറ്റ് ₹ 41 ലക്ഷം
മൂന്ന് തവണ ടെണ്ടർ ലക്ഷിച്ചിട്ടും ആരും പങ്കെടുത്തില്ല. നാലാമത്തെ ടെണ്ടറിലാണ് ഒരു കരാറുകാരൻ എത്തിയത്.
എം.നൗഷാദ് എം.എൽ.എ