കൊല്ലം: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ഭാരതരാജ്ഞി ഹാളിൽ നടത്തിയ എൻ.ജി.ഒ സമ്മിറ്റ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ മാനേജ്മെന്റ്, എൻ.ജി.ഒ ഡ്യൂഡിലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ വിശദമായ സെഷനുകൾ നടന്നു. 26, 27 തീയതികളിൽ കൊച്ചിയിൽ വച്ച് നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ സംഘടിപ്പിക്കുന്ന സോഷ്യൽ ഇന്നവേഷൻ സമ്മിറ്റ് സംബന്ധിച്ച ചർച്ചകൾ നടന്നു. ചടങ്ങിൽ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ദേശീയ കോഡിനേറ്ററും സംസ്ഥാന സെക്രട്ടറിയുമായ അനന്തു കൃഷ്ണൻ, കോൺഫെഡറേഷൻ ബോർഡ് അംഗങ്ങളായ പ്രസാദ് വാസുദേവ്, പാഡ്സ് ജയകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റായി സിസ്റ്റർ പ്രശാന്തിയെയും സെക്രട്ടറിയായി സുരേഷ് സിദ്ധാർത്ഥയെയും തിരഞ്ഞെടുത്തു.